ഫയല്‍ ചിത്രം 
Business

ഭവനവായ്പ എടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത!, പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ, മറ്റു ഇളവുകള്‍ ഇങ്ങനെ 

മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ ഭാഗമായി പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയതായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഭവനവായ്പ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ ഭാഗമായി പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയതായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിച്ചു. പരിമിത കാലത്തേയ്ക്കാണ് ഓഫര്‍. ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

നിലവില്‍ 0.40 ശതമാനമാണ് പ്രോസസിംഗ് ഫീസായി ഈടാക്കുന്നത്. ഇതാണ് ഒരു മാസത്തേയ്ക്ക് ഒഴിവാക്കിയത്. മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ ഭാഗമായി യോനോ ആപ്പ് വഴി ഭവന വായ്പ എടുക്കുന്നവര്‍ക്കും ഇളവ് ലഭിക്കും.പലിശയില്‍ അഞ്ച് ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. വായ്പ എടുക്കുന്ന വനിതകള്‍ക്കും സമാനമായ ഇളവ് ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

കൂടുതല്‍ പേരെ ഭവനവായ്പയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍. നിലവില്‍ ഭവനവായ്പയുടെ പലിശ 6.70 ശതമാനം മുതലാണ് ആരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT