Retirement planning ai image
Business

കൈയില്‍ 20 ലക്ഷം രൂപ ഉണ്ടോ?, റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം; മൂന്ന് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇതിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ആര്‍ഡി സ്‌കീം, എസ്ഐപി തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളിലൂടെ പണം അല്‍പാല്‍പമായി മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ റിട്ടയര്‍മെന്റ് അടുക്കുമ്പോഴേക്കും നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ എവിടെ നിക്ഷേപിക്കണമെന്നത് ഒരു ആശയക്കുഴപ്പമാണ്.

പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച റിട്ടേണും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം നിക്ഷേപിച്ച് കൃത്യമായ ഇടവേളകളില്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന മൂന്ന് സ്‌കീമുകള്‍ പോസ്റ്റ് ഓഫീസിന് ഉണ്ട്. ഉദാഹരണമായി റിട്ടയര്‍മെന്റ് കോര്‍പ്പസ് 20 ലക്ഷം രൂപയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ ഓരോ പാദത്തിലുമാണ് പലിശ വരുമാനം ലഭിക്കുന്നത്. 8.2 ശതമാനമാണ് പലിശ. എന്നാല്‍ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ ചേര്‍ന്നാല്‍ മാസംതോറും പലിശവരുമാനം ലഭിക്കും. 7.4 ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റില്‍ 7.5 ശതമാനമാണ് പലിശ. എന്നാല്‍ വര്‍ഷംതോറും മാത്രമേ പലിശ വരുമാനം ലഭിക്കൂ.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,64,000 രൂപയാണ് വര്‍ഷംതോറും ലഭിക്കുക. അതായത് ഓരോപാദത്തിലും 41,000 രൂപ വീതം. എന്നാല്‍ ടൈം ഡെപ്പോസിസ്റ്റ് സ്‌കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷംതോറും 1.50 ലക്ഷം രൂപയാണ് ലഭിക്കുക. മാസംതോറും നോക്കുകയാണെങ്കില്‍ 12,500 രൂപയാണ് കൈയില്‍ കിട്ടുക.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ ഒറ്റയ്ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റായി 15 ലക്ഷം രൂപ വരെയുമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 9,250 രൂപയാണ് ലഭിക്കുക. ഈ മൂന്ന് നിക്ഷേപ മാര്‍ഗങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ഏറ്റവുമധികം നേട്ടം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിലാണ് എന്ന് കാണാം.

SCSS, MIS or Time Deposit, which is better?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

600 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് യാത്ര ചെയ്യാം; ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ്, ഡെന്‍സ അടുത്ത മാസം വിപണിയില്‍

സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും