ഒല സ്‌കൂട്ടര്‍ IMAGE CREDIT/ OLA ELECTRIC
Business

7250 കോടി ലക്ഷ്യം; ഒലയുടെ ഐപിഒയ്ക്ക് സെബിയുടെ അനുമതി

പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി. ഐപിഒയിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 7250 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഐപിഒയിലൂടെ 5500 കോടി രൂപ സമാഹരിക്കുമെന്ന് സെബിയില്‍ കമ്പനിയുടെ ഫയലിംഗില്‍ പറയുന്നു. ഓഫര്‍ ഫോര്‍ സെയിലിലൂടെ 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് ഐപിഒയിലൂടെയുള്ള ഫണ്ട് സമാഹരണത്തിന് കമ്പനി സെബിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

9.52 കോടി ഓഹരികള്‍ വിപണിയില്‍ ഇറക്കി പണം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ സതീഷ് മേത്തയ്ക്ക് കമ്പനിയില്‍ 41.92 ശതമാനം ഓഹരിയും ബിസി ഇന്‍വെസ്റ്റ്മെന്റിന് 13.09 ശതമാനം ഓഹരിയുമുണ്ട്. ഒല ആദ്യത്തെ ഇലക്ട്രിക് മോഡല്‍ 'ട1 Pro' 2021 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. നിലവില്‍ പോര്‍ട്ട്‌ഫോളിയോയില്‍ 5 സ്‌കൂട്ടര്‍ മോഡലുകളാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT