post office scheme  പ്രതീകാത്മക ചിത്രം
Business

ഇനി പോസ്റ്റ് ഓഫീസില്‍ പോകേണ്ട!; പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് 'അക്കൗണ്ട്' നിയന്ത്രിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം.

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.

ഇനി മുതല്‍ 'സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം'ഡിജിറ്റലായും കൈകാര്യം ചെയ്യാം. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനും കാലാവധി നീട്ടാനും അക്കൗണ്ട് ക്ലോസ് ചെയ്യാനുമായി ഇനി പോസ്റ്റ് ഓഫീസുകളില്‍ നേരിട്ട് എത്തി ക്യൂ നില്‍ക്കേണ്ടതില്ല. തപാല്‍ വകുപ്പിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്.

പുതിയ നിക്ഷേപം നടത്തുക, അക്കൗണ്ടിലെ ബാലന്‍സും പലിശ വിവരങ്ങളും നിരീക്ഷിക്കുക, അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അത് നീട്ടുക, അക്കൗണ്ട് ക്ലോസ് ചെയ്യുക എന്നിവയെല്ലാം ഇനി മുതല്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാം. ഡിജിറ്റലൈസേഷന്റെ ഭാഗമായി രാജ്യത്തെ 1.64 ലക്ഷം പോസ്റ്റ് ഓഫീസുകളെയും ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

തപാല്‍ വകുപ്പിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

അക്കൗണ്ട് ക്ലോസ് ചെയ്യാന്‍: 'General Services' ടാബില്‍ പോയി 'Service Requests' തെരഞ്ഞെടുക്കുക. അതില്‍ 'New Requests' നല്‍കി 'Closure/Pre-closure of SCSS Accounts' എന്നത് സെലക്ട് ചെയ്യുക. തുക ക്രെഡിറ്റ് ചെയ്യേണ്ട സേവിങ്സ് അക്കൗണ്ട് നല്‍കി ട്രാന്‍സാക്ഷന്‍ പാസ്വേഡ് ഉപയോഗിച്ച് സബ്മിറ്റ് ചെയ്യാം.

കാലാവധി നീട്ടാന്‍: 'Extension of SCSS Account' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നിബന്ധനകള്‍ അംഗീകരിച്ച ശേഷം സബ്മിറ്റ് ചെയ്യുക. പുതിയ കാലാവധിയും പലിശ നിരക്കും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

 senior citizens can track, reinvest, and close SCSS accounts without visiting a post office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?'; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

6,500mAh ബാറ്ററി, 50,000ന് മുകളിൽ വില; വിവോ വി70 സീരീസ് ലോഞ്ച് വ്യാഴാഴ്ച

ആമയും ആമ മുട്ടയും തേങ്ങയും വരുംവഴി മനസിലാകും; സുരേഷ് ഗോപി

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; മോദി ഉൾപ്പെടെ 13 രാജ്യ തലവന്മാർക്ക് ക്ഷണം

ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

SCROLL FOR NEXT