കൂപ്പുകുത്തി ഓഹരി വിപണി (share market) പ്രതീകാത്മക ചിത്രം
Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു; പൊള്ളി ടെക് ഓഹരികള്‍

വ്യാപാരത്തിനിടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിനിടെ ഓഹരി വിപണിയില്‍ (share market) കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റ് ആണ് കൂപ്പുകുത്തിയത്. 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,850 പോയിന്റില്‍ താഴെയാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് വിപണിയെ സ്വാധീനിച്ചത്. ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയില്‍ വീണ്ടും സജീവമായതായുള്ള റിപ്പോര്‍ട്ടുകള്‍ വിപണിക്ക് വിനയായെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയെ പിന്നോട്ടുവലിക്കുന്നുണ്ട്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നും നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്ന തീരുമാനം നടപ്പാക്കുന്നത് അമേരിക്ക ജൂലൈ ഒന്‍പത് വരെയാണ് മരവിപ്പിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ക്ക് ഏകീകൃത താരിഫ് നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്ക കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ എണ്ണ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിയെ സ്വാധീക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT