ഫയല്‍ ചിത്രം 
Business

ഓഹരിവിപണിയില്‍ കളംനിറഞ്ഞ് കരടി; സെന്‍സെക്‌സ് 1400 പോയന്റ് താഴ്ന്നു

മുഖ്യ പലിശനിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയതിന് പിന്നാലെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുഖ്യ പലിശനിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയതിന് പിന്നാലെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1400 പോയന്റാണ് ഇടിഞ്ഞത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 400 പോയന്റ് ഇടിഞ്ഞ് 17,000ല്‍ താഴെ എത്തി. 

പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ അടിസ്ഥാന പലിശനിരക്കായ റിപ്പോയില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 0.40 ശതമാനത്തിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോനിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ. ഇത് ഉയര്‍ത്തിയതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഓഹരികളില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് മുഖ്യമായി നഷ്ടം നേരിട്ടത്. കനത്ത ഇടിവിന് ഇടിയിലും ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, എന്‍ടിപിസി തുടങ്ങിയ ചുരുക്കം ചില ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

നിഫ്റ്റി 17,000 എന്ന സപ്പോര്‍ട്ട് ലെവലിന് താഴെ എത്തി. 990 ഓഹരികള്‍ മുന്നേറ്റം രേഖപ്പെടുത്തിയപ്പോള്‍ 2329 ഓഹരികള്‍ നഷ്ടം നേരിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT