മുംബൈ: അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് താഴ്ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് അരികിലാണ്. കഴിഞ്ഞ ദിവസം എണ്ണവില 90 ഡോളര്‍ കടന്നിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ചെങ്കടലില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണനീക്കത്തെ ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികള്‍ തടയുമെന്ന ഭീഷണിയാണ് ഓഹരി വിപണിയില്‍ പ്രധാനമായി പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില സമീപഭാവിയില്‍ തന്നെ 120 ഡോളര്‍ കടക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം.
തിങ്കളാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 1121 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയില്‍ 1.3 ശതമാനത്തിന്റെ ഇടിവ് ഉണ്ടായത് മൊത്തത്തില്‍ വിപണിയെ സ്വാധീനിച്ചു. നിരാശജനകമായ ജൂണ്‍ പാദ ഫലമാണ് എച്ച്ഡിഎഫ്‌സി ബാങ്കിനെ ബാധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമേ എസ്ബിഐ, റിലയന്‍സ്, ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ് ഓഹരികളും നഷ്ടം നേരിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates