Sensex falls പ്രതീകാത്മക ചിത്രം
Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു; പൊള്ളി ബാങ്ക് ഓഹരികള്‍

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,050 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലേക്കാണ് താഴ്ന്നത്.

ബാങ്ക് ഓഹരികളില്‍ ഉണ്ടായ ഇടിവ് ആണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രം രണ്ടുശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്ഡി ബാങ്കിന്റെ ത്രൈമാസ കണക്കുകള്‍ പുറത്തുവന്നിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ഇന്ററെസ്റ്റ് മാര്‍ജിനിലെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആശങ്കകളും വരുമാന വളര്‍ച്ചയിലെ മന്ദതയുമാണ് വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചത്. ബാങ്ക് നിഫ്റ്റി 0.5 ശതമാനമാണ് താഴ്ന്നത്.

ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂലമായ സൂചനകളും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപങ്ങള്‍ക്കായി വലിയ തോതില്‍ ഫണ്ട് വേണ്ടി വരുമെന്ന ആശങ്ക ആഗോള വിപണിയില്‍ ടെക് ഓഹരികളെ ബാധിക്കുന്നുണ്ട്. ഇതാണ് പ്രധാനമായി ഏഷ്യന്‍ വിപണിയെ അടക്കം ബാധിച്ചത്.

എണ്ണവില കാര്യമായി കുറയാതെ ഉയര്‍ന്നുതന്നെ നില്‍ക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളില്‍ തന്നെയാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. 94.80ലേക്കാണ് രൂപ ഉയര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആണ് രൂപയ്ക്ക് കരുത്തായത്.

Sensex falls 400 pts from day's high, Nifty near 23,050: Selling in bank shares

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മായിന്‍ ഹാജി

ഒരുമയുടെ നൃത്തച്ചുവടുകളുമായി വനിതാ കൗൺസിലർമാർ; കണ്ണൂർ ദസറ വേദിയിൽ തകർപ്പൻ ഫ്യൂഷൻ ഡാൻസ്

വിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വിഎ അരുൺ കുമാർ

അർധ സെഞ്ച്വറി അതിവേ​ഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർ‍ഡ്!

യാത്രക്കാരൻ ശരീരമാണോ മനസ്സാണോ?; കാളിദാസനും ഭദ്രകാളിയും, അറിവിന്റെ വെളിച്ചം പകരുന്ന ഐതിഹ്യം