സ്വര്‍ണവില വീണ്ടും ഫസ്റ്റ് ഗിയറില്‍; 1,08,500ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
KERALA GOLD PRICE
KERALA GOLD PRICEഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. നിലവില്‍ ബാരലിന് 107 ഡോളറിന് മുകളിലാണ് എണ്ണവില. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതാണ് എണ്ണവില കുറയാന്‍ കാരണം. അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് കൂടുതല്‍ റഷ്യന്‍ എണ്ണ ആഗോള വിപണിയില്‍ എത്തും. ഇതാണ് വില കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായിട്ടില്ല. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് കേന്ദ്രബാങ്ക് കൂടുതല്‍ വ്യക്തത വരുത്താത്തതാണ് താല്‍ക്കാലികമായെങ്കിലും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

KERALA GOLD PRICE
'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി
KERALA GOLD PRICE
പത്തുവര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ് അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com