Sensex down ai image
Business

ലാഭമെടുപ്പ് വില്ലനായി; ഓഹരി വിപണിയില്‍ നഷ്ടം, എണ്ണവില 93 ഡോളറിന് മുകളില്‍, രൂപയ്ക്ക് നേട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് താഴെ പോയി. ഈ ദിവസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,200ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്.

ലാഭമെടുപ്പ് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായി രണ്ടുദിവസം ഓഹരി വിപണി നേട്ടം സ്വന്തമാക്കിയിരുന്നു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള മറ്റു വിഷയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇറാന് മേല്‍ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഹോര്‍മുസ് വഴി ഗള്‍ഫില്‍ നിന്നുള്ള എല്ലാ എണ്ണ കയറ്റുമതിയും തടസ്സപ്പെടുത്തുമെന്ന് ഇറാന്‍ മറുപടി നല്‍കി. ഇതിന്റെ ഫലമായി ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പ ഭീഷണികളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഏഴു പൈസയുടെ നേട്ടത്തോടെ 95.64ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്. എസ്ബിഐ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, അദാനി പോര്‍ട്‌സ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Sensex falls 450 pts from day's high, Nifty below 24,200: Key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും

വെളിച്ചെണ്ണയിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

നിവിന്റെ അടുത്ത 100 കോടി; കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ചിത്രം ഇതുവരെ എത്ര നേടി ?

99ാം മിനിറ്റിൽ ​ലിവർപൂൾ രക്ഷപ്പെട്ടു; 8, 18, 30, 31... ആസ്റ്റൻ വില്ല 23 മിനിറ്റിനിടെ വഴങ്ങിയത് 4 ​ഗോളുകൾ!