share market file
Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 85 ഡോളറിന് മുകളില്‍

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 77,500ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

വിലക്കയറ്റ സമ്മര്‍ദ്ദം കുറഞ്ഞതോടെ അമേരിക്കന്‍ വിപണിയില്‍ ഉണ്ടായ ഉണര്‍വാണ് ഇന്ത്യ അടക്കമുള്ള വിപണികളില്‍ പ്രതിഫലിച്ചത്. വിലക്കയറ്റം കുറഞ്ഞതോടെ ഉടന്‍ തന്നെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതാണ് പ്രധാനമായി ആഗോള വിപണികളെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. പലിശനിരക്ക് കൂട്ടിയിരുന്നുവെങ്കില്‍ ഡോളര്‍ ശക്തിയാര്‍ജിക്കാനും ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിനും കാരണമാകുമായിരുന്നു. എന്നാല്‍ താത്കാലികമായി ഈ പ്രതിസന്ധി ഒഴിഞ്ഞതാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തു പകര്‍ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില 85 ഡോളറിന് മുകളിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 85.47 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. എണ്ണവില സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് അമേരിക്കയില്‍ വിലക്കയറ്റ ഭീഷണി കുറഞ്ഞതിനെ അനുകൂല സാഹചര്യമായി കണ്ട് ആഗോള വിപണികള്‍ മുന്നേറിയത്. പ്രധാനമായി ആക്‌സിസ് ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്.

Sensex gains 550 pts, Nifty above 24,200: Upbeat US inflation data among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം'; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

തകർച്ചാ ഭീഷണിയിൽ പാളയം മാർക്കറ്റ്; പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൗൺസിൽ അജണ്ടകൾ മാറ്റിവെച്ചു

ലോകോത്തര മുന്നേറ്റനിരയെ പൂട്ടിയ സ്പാനിഷ് കരുത്ത്; പടനയിച്ച് റോഡ്രി, മത്സരത്തില്‍ നിറഞ്ഞാടി കുര്‍ക്കുറേയ

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപം: രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

അമേരിക്കയില്‍ വിലക്കയറ്റം കുറഞ്ഞതിന്റെ തോളിലേറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ