Sensex gains 800 pts Ai image
Business

ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ റാലി

ഓഹരി വിപണിയില്‍ വന്‍കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.

താമസിയാതെ തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് തുണയായത്. വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്തുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 50 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതാണ് വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ഉടന്‍ അവസാനമാകുമെന്ന പ്രതീക്ഷയില്‍ വിദേനിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. രൂപ ശക്തിയാര്‍ജിച്ചതും വിപണിക്ക് ഗുണം ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 13 പൈസയാണ് മുന്നേറിയത്. നിലവില്‍ ഡോളറിനെതിരെ 87.80 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

Sensex gains 800 pts, Nifty above 26,000: India-US trade deal hopes among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT