സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു പിടിഐ/ ഫയൽ
Business

നഷ്ടത്തില്‍ നിന്ന് നേട്ടത്തിന്റെ പാതയിലേക്ക്, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; നിഫ്റ്റി 25,000ന് മുകളില്‍, മുന്നേറി ബാങ്ക്, ഐടി ഓഹരികള്‍

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് കുതിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് കുതിച്ചു. നിലവില്‍ 82,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. കഴിഞ്ഞ രണ്ടാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നും മുന്നേറുകയാണ്. നിലവില്‍ 25,100 പോയിന്റ് മുകളിലാണ് നിഫ്റ്റി. നിക്ഷേപകര്‍ വീണ്ടും വിപണിയിലേക്ക് എത്തിയതാണ് മുന്നേറ്റത്തിന് കാരണം. വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ കോള്‍ഇന്ത്യ, എല്‍ ആന്റ് ടി, ശ്രീറാം ഫിനാന്‍സ് ഓഹരികളും മുന്നേറ്റത്തിന്റെ പാതയിലാണ്.

അതേസമയം മാരുതി, അള്‍ട്രാടെക് സിമന്റ്, സിപ്ല, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു. കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതി വിശേഷങ്ങളും, അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു