ഓഹരി വിപണിയില്‍ ബുള്‍ തരംഗം പ്രതീകാത്മക ചിത്രം
Business

ഏഴാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 80,000 കടന്നു; ഐടി ഓഹരികളില്‍ മുന്നേറ്റം

തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. എല്ലാ മേഖലകളിലും ഓഹരി വാങ്ങിക്കൂട്ടല്‍ ദൃശ്യമാണ്. ഐടി ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം.

എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ട്രെന്‍ഡ്, കൊട്ടക് മഹീന്ദ്ര , ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 85.19 എന്ന നിലയിലാണ് രൂപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT