23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി ഫയൽ
Business

ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍, റിലയന്‍സിനും ഐസിഐസിഐക്കും കൂടുതല്‍ ഡിമാന്റ്; എണ്ണവില 85 ഡോളറിന് മുകളില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും മുന്നേറ്റം രേഖപ്പെടുത്തിയ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 141 പോയിന്റ് മുന്നേറി സെന്‍സെക്‌സ് 77,478 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 305 പോയിന്റ് കുതിച്ച് 77,600 ഉം കടന്നും സെന്‍സെക്‌സ് മുന്നേറിയിരുന്നു.

നിഫ്റ്റിയില്‍ 51 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി. ഹെവിവെയ്റ്റുകളായ റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് തുണയായത്. വിദേശനിക്ഷേപകരാണ് ഈ ഓഹരികള്‍ വാങ്ങാന്‍ കൂടുതല്‍ താത്പര്യം കാണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ ഓഹരികള്‍ക്ക് പുറമേ ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റസ് ഓഹരികളും നേട്ടം ഉണ്ടാക്കി. മഹീന്ദ്ര ആന്റ് മഹീന്ദ്ര, സണ്‍ ഫാര്‍മ, എന്‍ടിപിസി, വിപ്രോ, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ഉണ്ടായ വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ ഓഹരി വിപണി നിരീക്ഷിച്ച് വരികയാണ്. 0.16 ശതമാനം മുന്നേറി ഒരു ബാരലിന് 85.21 ഡോളര്‍ എന്ന നിലയിലാണ് എണ്ണ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT