സെന്‍സെക്‌സ് 85,000ന് മുകളില്‍ പ്രതീകാത്മക ചിത്രം
Business

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, സെന്‍സെക്‌സ് ആദ്യമായി 85,000 തൊട്ടു, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ടാറ്റ കമ്പനികള്‍ നേട്ടത്തില്‍

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 85000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഏഷ്യന്‍ വിപണിയിലെ ഉണര്‍വ് ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. മെറ്റല്‍, എണ്ണ, പ്രകൃതിവാതക, ഊര്‍ജ്ജ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ഇന്‍ഫോസിസ്, എച്ച് യുഎല്‍, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം'; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പെട്ടെന്ന് മെലിയാനുള്ള ഒരു ടിപ് ഞാൻ പറഞ്ഞു തരാം, റാം ചരണിന്റെ കൂടെ ഡാൻസ് കളിച്ചാൽ മതി'; വൈറലായി ജാൻവിയുടെ വാക്കുകൾ

രണ്ട് രേഖകൾ ഹാജരാക്കിയാൽ മതി; കാർഷിക വൈദ്യുതി കണക്ഷൻ എടുക്കാം

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?', എബ്രഹാം ഉടമ്പടിയില്‍ ചേരണമെന്ന ട്രംപിന്റെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ജയിലിലേയ്ക്കല്ല; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

SCROLL FOR NEXT