share market Ai image
Business

ഇന്ത്യ- ഇയു വ്യാപാര കരാറില്‍ പ്രതീക്ഷ, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും വിപണി തിരിച്ചുവരികയായിരുന്നു. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി കുതിച്ചത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് മുന്നേറിയത്. 82000 കടന്നാണ് സെന്‍സെക്‌സ് മുന്നേറിയത്. നിഫ്റ്റി 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ന് ഒപ്പുവെയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയ്ക്ക് കരുത്താകുന്നത്. കൂടാതെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറിയതും വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തു പൈസയുടെ നേട്ടത്തോടെ 91.80ലേക്കാണ് രൂപ തിരിച്ചുകയറിയത്.

പ്രധാനമായി അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുക്കി, ടിഎംപിവി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Sensex recovers 700 pts from day's low, Nifty above 25,100: India-EU trade optimism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: സഭാ കവാടത്തില്‍ രണ്ട് എംഎല്‍എമാര്‍ സത്യഗ്രഹ സമരത്തില്‍; ഹൈക്കോടതിക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രകടനം; അനുകൂലിയുടെ ബൈക്ക് കത്തിച്ചു

ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 1,18,000ന് മുകളില്‍ തന്നെ

ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം കിറ്റക്‌സിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ

'ജനനായകന്‍' വീണ്ടും വൈകുമോ?; മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

SCROLL FOR NEXT