share market Ai image
Business

ഒഴുകിയെത്തി വിദേശ നിക്ഷേപം, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 22 പൈസയുടെ നേട്ടം, 90ല്‍ താഴെ

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. അടുത്ത വര്‍ഷവും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ശ്രീറാം ഫിനാന്‍സ്, ഇന്‍ഫോസിസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഈ ഓഹരികള്‍ നാലുശതമാനമാണ് മുന്നേറിയത്. അള്‍ട്രാടെക് സിമന്റ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍. അതിനിടെ രൂപ 22 പൈസ മുന്നേറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 89.45 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയെ സ്വാധീനിച്ചത്.

Sensex rises 500 pts, Nifty above 26,100: Rupee rises 22 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആൾക്കൂട്ടക്കൊല: രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും; മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ചെലവും സർക്കാർ വഹിക്കും

'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു

പണപ്പെട്ടിയൊക്കെ ഔട്ട്, ചില്ലറ വേണ്ടേ വേണ്ട! കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം

'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ'; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം

SCROLL FOR NEXT