ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് ബ്ലോക്ക് ബസ്റ്റര്‍ നടക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
T20 World Cup India Vs Pakistan match
T20 World Cup
Updated on
2 min read

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ല എന്ന നിലപാടില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങളാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഫെബ്രുവരി 15 നടക്കുമെന്നു വ്യക്തമാക്കുന്നത്.

കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ മകളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബഹിഷ്‌കരണ തീരുമാനം പുനഃപരിശോധിക്കണമെന്നു ലങ്കന്‍ പ്രസിഡന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. വെല്ലുവിളി സമയത്ത് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒരുമിച്ചു നില്‍ക്കണം. ദീര്‍ഘ നാളായുള്ള ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബന്ധം കൂടി വിഷയത്തില്‍ കണക്കിലെടുക്കണമെന്നു പ്രസിഡന്റ് സംഭാഷണത്തില്‍ വ്യക്തമാക്കി.

ലങ്കന്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിക്കുന്നതായും അതിനെ സ്വാഗതം ചെയ്യുന്നതായും പാക് പ്രധാനമന്ത്രി പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഉടന്‍ തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡിനു കളിക്കാന്‍ അനുമതി നല്‍കും. അതിനു ശേഷം ഇന്ത്യക്കെതിരെ കളിക്കുന്ന കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

T20 World Cup India Vs Pakistan match
എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

കത്തയച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പിന്നാലെ പാകിസ്ഥാന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. അതിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചു. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിസിബിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം കത്തയച്ചത്.

'പ്രതിസന്ധി ഘട്ടത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ച പാകിസ്ഥാന്റെ ശ്രമങ്ങളെ ബംഗ്ലാദേശ് ഹൃദയത്തിലാണ് ഏറ്റുവാങ്ങുന്നത്. ഈ സാഹോദര്യം ദീര്‍ഘ നാള്‍ വളരാനും ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ച മുന്‍നിര്‍ത്തി ക്രിക്കറ്റ് ലോകത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്തു പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ലോകകപ്പില്‍ കളിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു'- കത്തില്‍ അമിനുല്‍ ഇസ്ലാം വ്യക്തമാക്കി.

T20 World Cup India Vs Pakistan match
'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

നഖ്‌വി- സര്‍ക്കാര്‍ ചര്‍ച്ച

ഇന്ത്യ- പാക് പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തും അയച്ചത്.

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്.

സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് വിവരം. ശ്രീലങ്ക, എമിറേറ്റ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ചും നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നു പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നഖ്വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന്‍ ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്.

Summary

India Vs Pakistan: Pakistan cricket team will play their blockbuster ICC T20 World Cup 2026 clash against arch-rivals India as scheduled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com