tilak varma batting
T20 World Cup

'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

ഇന്ത്യക്കെതിരെ ലോകകപ്പ് കളിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
Published on

ദുബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് മുന്നില്‍ വച്ച നിബന്ധകള്‍ തള്ളി ഐസിസി. ടി20 ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാട് പാകിസ്ഥാന്‍ നേരത്തെ എടുത്തിരുന്നു. എന്നാല്‍ ഐസിസി അതൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ലെന്നു റിപ്പോര്‍ട്ട്. ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുക, ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ചേര്‍ന്നുള്ള ത്രിരാഷ്ട്ര പരമ്പര നടത്തുക, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിര്‍ബന്ധമായും ബംഗ്ലാദേശില്‍ പര്യടനം നടത്തുക എന്നീ ആവശ്യങ്ങളാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഒന്നും ഐസിസി പരിഗണിച്ചില്ല.

പാകിസ്ഥാന്‍ മുന്നോട്ടു വച്ച മൂന്ന് നിബന്ധനകളും ഐസിസിക്കു തീരുമാനം എടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. ഇക്കാര്യങ്ങള്‍ ബിസിസിഐയാണ് പരിഗണിക്കേണ്ടത്. ഇന്ത്യ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യവുമുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോലും ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര സാധ്യമാകില്ലെന്നു ഐസിസി കൃത്യമായി തന്നെ പാകിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ട പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങള്‍. ഇത് അംഗീകരിച്ചാല്‍ മത്സരം കളിക്കാമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

tilak varma batting
മില്ലര്‍... സ്റ്റബ്‌സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ്

2024 ലെ വനിതാ ടി20 ലോകകപ്പ് ബംഗ്ലാദേശിലെ രാഷ്ട്രീയ അശാന്തിയെ തുടര്‍ന്നു യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇതിനു പരിഹാരമായി ഭാവിയില്‍ ബംഗ്ലാദേശിന് ഒരു ടൂര്‍ണമെന്റ് അനുവദിക്കണമെന്ന് പിസിബിയും ആവശ്യപ്പെട്ടിരുന്നു. അടുത്ത സൈക്കിളില്‍ ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് നല്‍കാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍ ഈയൊരു കാര്യം മാത്രമാണ് പാകിസ്ഥാന്‍ പറഞ്ഞതില്‍ ഐസിസി അംഗീകരിച്ചിരിക്കുന്നത്.

ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു തീരുമാനിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതിനിടെ മത്സരം നടത്താനുള്ള നീക്കം അണിയറയില്‍ സജീവമാണ്. മത്സരം നടക്കണമെന്നു ബംഗ്ലാദേശ്, ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പാക് പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

tilak varma batting
വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്‌വെ
Summary

India Vs Pakistan: India is set to face Pakistan in the T20 World Cup 2026 on February 15 but the match is uncertain due to Pakistan government announcing a boycott

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com