share market Ai image
Business

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 750 പോയിന്റ് കുതിച്ചു; അറിയാം നേട്ടത്തിന് പിന്നിലുള്ള നാലുകാരണങ്ങള്‍

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടം നികത്തി തിരിച്ചുകയറി ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടം നികത്തി തിരിച്ചുകയറി ഓഹരി വിപണി. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്. 230 പോയിന്റ് മുന്നേറിയ നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണി ഇന്ന് നേട്ടത്തിലാണ്. ഇത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കുകയായിരുന്നു. ഐടി, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.

കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന കണക്കുകൂട്ടലില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തിയതും ഉണര്‍വിന് കാരണമായി. നിഫ്റ്റി 50 കമ്പനികളില്‍ 30 ശതമാനം വെയിറ്റേജ് ഉള്ള മൂന്ന് വന്‍കിട കമ്പനികളുടെ മുന്നേറ്റമാണ് വിപണിയുടെ മൊത്തത്തിലുള്ള നേട്ടത്തിന് പ്രേരണയായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒരു ശതമാനമാണ് കുതിച്ചത്.

എണ്ണവില കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 63 ഡോളറില്‍ താഴെയാണ്.

Sensex rises 750 pts, Nifty above 26,100: Fed rate cut optimism among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 740 lottery result

SCROLL FOR NEXT