

മുംബൈ: ടി20 ലോകകപ്പിനായുള്ള മാച്ച് ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചു. പട്ടികയിൽ ഒരു മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർ ഇടം പിടിച്ചിട്ടുണ്ട്. എലൈറ്റ് പാനൽ അംപയർമാരായ നിതിൻ മേനോൻ, ജെ മദനഗോപാൽ, മലയാളി അംപയർ കെ എൻ അനന്തപത്മനാഭൻ എന്നിവർക്കാണു ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ളവർ.
മാച്ച് റഫറിമാരുടെ പട്ടികയിൽ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥും ഉൾപ്പെട്ടിട്ടുണ്ട്. മലയാളിയായ കെ എൻ അനന്തപത്മനാഭൻ ആദ്യമായി ആണ് ലോകകപ്പ് നിയന്ത്രിക്കുന്നത്. മദനഗോപാൽ ഇത് രണ്ടാം തവണയാണ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ എത്തുന്നത്.
മറ്റൊരു അംപയറായ നിതിൻ മേനോൻ നാലാമത്തെ തവണയാണ് ടി20 ലോകകപ്പിൽ അംപയറാകുന്നത്. 2021, 2022, 2024 എന്നീ വർഷങ്ങളിൽ അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരൻ കൂടിയാണ് നിതിൻ മേനോൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates