അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

നാളത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് അനായാസം സെമിയിൽ പ്രവേശിക്കാം. ഇന്ത്യൻ ടീം പരാജയപ്പെട്ടാൽ മറ്റു ടീമുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സെമി പ്രവേശനം
U19 World Cup
India Pakistan Clash to Decide Final U19 World Cup 2026 Semi Final Spot @BCCI
Updated on
1 min read

മുംബൈ: അണ്ടർ-19 ലോകകപ്പിന്റെ സെമിയിലെത്താൻ ഇന്ത്യയ്ക്ക് നാളെ നിർണായക മത്സരം. സൂപ്പർ സിക്‌സ് ഘട്ടത്തിൽ ഇന്ത്യ നാളെ പാക്കിസ്ഥാനെയാണ് നേരിടുന്നത്. ഇന്ത്യ ഗ്രൂപ്പ് ടു പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും. നാളത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് അനായാസം സെമിയിൽ പ്രവേശിക്കാം. ഇന്ത്യൻ ടീം പരാജയപ്പെട്ടാൽ മറ്റു ടീമുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സെമി പ്രവേശനം.

U19 World Cup
ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

മൂന്ന് ടീമുകൾ നിലവിൽ സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. സൂപ്പർ സിക്‌സിലെ ആദ്യ ഗ്രൂപ്പിൽ നിന്ന് ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും സെമിയിലേക്കുള്ള യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടിന് പുറമെ യോഗ്യത നേടുന്ന ടീം ഇന്ത്യയാണോ പാകിസ്ഥാൻ ആണോ എന്ന കാര്യം നാളെ അറിയാം.

U19 World Cup
സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക്

ആവേശപ്പോരാട്ടത്തിന് മുൻപ് ഇന്ത്യൻ അണ്ടർ-19 ടീമിന് ആത്മവിശ്വാസം പകരാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ യുവതാരങ്ങളുമായി സംസാരിച്ചു. വിഡിയോ കോളിലൂടെയാണ് സച്ചിൻ യുവതാരങ്ങളുമായി സംവദിച്ചത്. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണം എന്നതിനെകുറിച്ചാണ് സച്ചിൻ യുവ താരങ്ങൾക്ക് ഉപദേശം നൽകിയത്.

Summary

Sports news: India Pakistan Clash to Decide Final U19 World Cup 2026 Semi Final Spot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com