Sensex rises 959 pts in 2 days Ai image
Business

രണ്ടുദിവസത്തിനിടെ സെന്‍സെക്‌സ് മുന്നേറിയത് 959 പോയിന്റ്; വിപണിയില്‍ കാളക്കുതിപ്പ്, ഓട്ടോ, ഐടി ഓഹരികള്‍ ഗ്രീനില്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. രണ്ടു ദിവസത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 959 പോയിന്റ് ആണ് മുന്നേറിയത്. ഇന്ന് മാത്രം 446 പോയിന്റ് കുതിച്ചാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 85,600 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,100 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഓഹരി വിപണി.

ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കരുത്തായത്. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിച്ചു. വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തയ്യാറായതാണ് വിപണിക്ക് ഇന്ന് കരുത്തായത്. പ്രധാനമായി ഓട്ടോ, ഫിനാന്‍ഷ്യല്‍സ്, ഐടി അടക്കമുള്ള ലാര്‍ജ് കാപ് സെക്ടറുകളുടെ മുന്നേറ്റമാണ് വിപണിയുടെ മുന്നേറ്റത്തിനെ സഹായിച്ചത്.

കമ്പനികളില്‍ ബജാജ് ഫിനാന്‍സ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 2.37 ശതമാനമാണ് ബജാജ് ഫിനാന്‍സ് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍.

Sensex rises 959 pts in 2 days, Nifty above 26,150

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുസാറ്റിൽ പ്രൊഫഷണൽ കോഴ്സുകളിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ, ഏപ്രിൽ ഒന്നിനകം അപേക്ഷ സമർപ്പിക്കണം

കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

SCROLL FOR NEXT