Sensex settles 1,700 pts lower ai image
Business

ട്രംപിന്റെ വാക്കില്‍ ആശങ്കയോടെ സാമ്പത്തികലോകം, ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍'; സെന്‍സെക്‌സ് 1700 പോയിന്റ് കൂപ്പുകുത്തി, ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ കൂപ്പുകുത്തി ആഗോള വിപണി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ കൂപ്പുകുത്തി ആഗോള വിപണി. ആഗോള വിപണിയുടെ ചുവടുപിടിച്ച് ബിഎസ്ഇ സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞ് ആണ് ക്ലോസ് ചെയ്തത്. നിഫ്റ്റി രണ്ടു ശതമാനം ഇടിഞ്ഞ് 24,000ല്‍ താഴെയെത്തി. എല്ലാ സെക്ടറുകളിലും നിക്ഷേപകരുടെ കൈ പൊള്ളി. നിക്ഷേപകരുടെ ഏകദേശം 10 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത് ആഗോള വിപണികളെ കാര്യമായി ബാധിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ സമാധാനാന്തരീക്ഷത്തില്‍ നിന്ന് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് എന്ന വിലയിരുത്തലാണ് പ്രധാനമായി ആഗോള വിപണികളെ ബാധിച്ചത്.

ഇതിന്റെ തുടര്‍ച്ചയായി ആഗോള വിപണിയില്‍ എണ്ണവിലയും കുതിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 5.66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 78.35 ഡോളറായാണ് എണ്ണവില ഉയര്‍ന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമാകുമെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതാണ് വിപണി ഇടിയാനുള്ള മറ്റൊരു പ്രധാന കാരണം. 20 പൈസയുടെ നഷ്ടത്തോടെ 95.16ലേക്കാണ് രൂപ ഇടിഞ്ഞത്. എണ്ണ, പ്രകൃതി വാതക ഓഹരികള്‍ 1.5 ശതമാനമാണ് താഴ്ന്നത്. ഓട്ടോ, എഫ്എംസിജി കമ്പനികള്‍ യഥാക്രമം ഒരു ശതമാനവും 1.5 ശതമാനവുമാണ് ഇടിഞ്ഞത്.

Sensex settles 1,700 pts lower, Nifty ends 2% down: Trump's Iran comments cause market crash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

'നഗ്നമായ അനീതി; ട്രംപ് സഹായിച്ചിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും'; അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എംബി രാജേഷ്

പൊലീസ് ജീപ്പിന് പിഴയിട്ട് എംവിഡി; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് അടുപ്പിലിട്ട് കത്തിക്കാൻ ശ്രമം; കരിഞ്ഞ മണത്തിൽ കുടുങ്ങി

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 60 lottery result