share market Ai image
Business

സ്‌റ്റോക്ക് മാര്‍ക്കറ്റ് റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; നിഫ്റ്റി 26,000ന് മുകളില്‍, നേട്ടം സ്വന്തമാക്കി ഐടി കമ്പനികള്‍

ശക്തമായി തിരിച്ചുവന്ന ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശക്തമായി തിരിച്ചുവന്ന ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 513 പോയിന്റിന്റെ നേട്ടത്തോടെ 85,000ന് മുകളിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. 26,052ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്.

നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് മുന്നേറ്റത്തിന് കാരണം. ഐടി സൂചിക ഒന്നടങ്കം രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്. 18,000 കോടിയുടെ ഓഹരികള്‍ തിരികെവാങ്ങുന്നത് നവംബര്‍ 20 മുതല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി കുതിച്ചത്. ഇതിന് പുറമേ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു.

ഇന്‍ഫോസിസിന് പുറമേ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി ഓഹരികളാണ് കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍, കോള്‍ ഇന്ത്യ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. രണ്ടു ശതമാനത്തിലധികം നഷ്ടമാണ് നേരിട്ടത്.

Sensex settles 500 pts higher, Nifty ends above 26,050: Buying in IT shares 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

Today's Rashi Phalam March 17 2026; ദീർഘ നാൾ കൊണ്ടുനടന്ന ആഗ്രഹം സഫലമാകും, യാത്രകൾ ​ഗുണകരം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

SCROLL FOR NEXT