Stock Market Updates പ്രതീകാത്മക ചിത്രം
Business

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമോ?, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, റിലയന്‍സ്, എയര്‍ടെല്‍ ഓഹരികള്‍ നേട്ടത്തില്‍

ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 566 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 26,000 എന്ന സൈക്കോളജിക്കല്‍ ലെവലിനോട് അടുക്കുകയാണ് നിഫ്റ്റി. സെന്‍സെക്‌സ് 84,932 പോയിന്റിലും നിഫ്റ്റി 25,966 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.

പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള തലത്തില്‍ വിപണികള്‍ക്ക് തുണയായത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. നാളെയാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ രണ്ടുദിവസത്തെ യോഗത്തിന് തുടക്കമാകുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. 621 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

പ്രധാനമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴേസ് പാസഞ്ചേഴ്‌സ് വെഹിക്കിള്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്‌സ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ് ഓഹരികളാണ് നഷ്ടം നേരിട്ടത്.

Sensex settles 600 pts higher, Nifty above 25,950

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT