ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് 'കേരള എൽപിജി സപ്ലൈ ട്രാക്കർ' എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
LPG Gas cylinder distribution
LPG Gas cylinder distributionfile
Updated on
1 min read

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോ​ഗത്തിലാണ് തീരുമാനം.

കേരള എൽപിജി സപ്ലൈ ട്രാക്കർ

സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് 'കേരള എൽപിജി സപ്ലൈ ട്രാക്കർ' എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

LPG Gas cylinder distribution
'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോ​ഗിച്ചിട്ടുണ്ട്.

LPG Gas cylinder distribution
പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

മുൻ​ഗണന ആർക്കൊക്കെ

ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻ​ഗണന നൽകും. ലൈസൻസില്ലാതെ 100 കിലോ​ഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ​

ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രത്യേക മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കും.

Summary

LPG Gas cylinder distribution, Kerala LPG supply tracker web portal in Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com