share market ai image
Business

അമേരിക്ക- ഇറാന്‍ സമാധാന കരാറിന്റെ തേരിലേറി ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; രൂപയ്ക്ക് 58 പൈസ നേട്ടം

ഓഹരി വിപണിയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ആണ് മുന്നേറിയത്. 107 ദിവസത്തെ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമായത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

അമേരിക്കന്‍- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് ആഗോള വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എണ്ണവില കുത്തനെ കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് അഞ്ചുശതമാനമാണ് ഇടിഞ്ഞത്. 82 ഡോളറിന് മുകളിലാണ് എണ്ണവില.

ഓഹരി വിപണിയില്‍ എല്ലാ സെക്ടറുകളും മുന്നേറ്റത്തിലാണ്. ഇതിന് പുറമേ എണ്ണവില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 58 പൈസയുടെ നേട്ടത്തോടെ 94.60ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എല്‍ ആന്റ് ടി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.

Sensex surges 1,000 pts, Nifty above 23,900: US-Iran peace deal among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബറില്‍

ബജറ്റ് തയാറാക്കുന്ന തിരക്കില്‍, മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ തല്‍ക്കാലം സഹിക്കുക, അതേ പരിഹാരമുള്ളൂ: മന്ത്രി കെ എം ഷാജി

'പക്കാ വംശീയ വിദ്വേഷം അല്ലാതെന്താണ്? റഫറിയെ പുറത്താക്കണം'; ലോകകപ്പിൽ വിവാദം കത്തുന്നു (വിഡിയോ)

SCROLL FOR NEXT