പ്രതീകാത്മക ചിത്രം 
Business

ലോക്ക് ഡൗണ്‍ ഭീതി; ഓഹരി സൂചിക കൂപ്പുകുത്തി

ലോക്ക് ഡൗണ്‍ ഭീതി; ഓഹരി സൂചിക കൂപ്പുകുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് ഓഹരി സൂചികകളില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് താഴ്ന്നു. നിഫ്റ്റി മുന്നൂറിലേറെ പോയിന്റ് ആണ് ഇടഞ്ഞത്. 

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കര്‍ഫ്യൂവും പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോ ഓഹരികളില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു.

വ്യാപാരം തുടങ്ങിയ ഉടന്‍ തന്നെ 1319.99 പോയിന്റ് ഇടിഞ്ഞ സെന്‍സെക്‌സ് 48,709.84ല്‍ എത്തി. വെള്ളിയാഴ്ച ക്ലോസ് ചെയ്തതിനേക്കാള്‍ 2.64 ശതമാനം താഴെയാണിത്. നിഫ്റ്റി 337.40 ഇടിഞ്ഞ് 14529.95ല്‍ എത്തി. 

ഇന്‍ഡസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സില്‍ മുഖ്യമായും നഷ്ടത്തിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി