നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി പ്രതീകാത്മക ചിത്രം
Business

ഓഹരി വിപണി കൂപ്പുകുത്തി; ഒറ്റയടിക്ക് സെന്‍സെക്‌സ് ഇടിഞ്ഞത് 2000ലധികം പോയിന്റ്, 80,000ല്‍ താഴെ

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണിയിലാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. സെന്‍സെക്‌സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. 78,580 പോയിന്റിലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. ആഗോള വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോള വിപണിയില്‍ നിഴലിക്കുന്ന മാന്ദ്യഭീതിയും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമേരിക്കയിലാണ് മാന്ദ്യഭീതി നിലനില്‍ക്കുന്നത്. അമേരിക്കയില്‍ ജൂലൈയില്‍ 1,14000 തൊഴിലുകള്‍ മാത്രമാണ് പുതുതായി സൃഷ്ടിച്ചത്. ഇത് കഴിഞ്ഞവര്‍ഷത്തെ ശരാശരിയായ 2,15,000 തൊഴിലില്‍ നിന്ന്് ഏറെ താഴെയാണ്. ഇത് മാന്ദ്യത്തിലേക്ക് അമേരിക്ക നീങ്ങുന്നു എന്നതിന്റെ സൂചനയായാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ തൊഴിലില്ലായ്മ 4.3 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, കമ്പനികളുടെ നിരാശപ്പെടുത്തുന്ന ഒന്നാം പാദ ഫലം എന്നിവയും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം