Sensex up 550 pts Ai image
Business

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ തേരിലേറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 15 പൈസയുടെ നഷ്ടം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 84,000ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,850 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയും ഇന്ത്യയും ഉടന്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പിടുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. എണ്ണ വില കുറയുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

റിലയന്‍സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ശ്രീറാം ഫിനാന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍, ടിഎംപിവി, ബജാജ് ഓട്ടോ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 15 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.65 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

Sensex up 550 pts, Nifty above 25,850: Likely NDA win in Bihar polls among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

അന്വേഷണം വഴിതെറ്റിക്കാന്‍ ഓട്ടോറിക്ഷകള്‍ മാറി മാറി കയറും, പിന്നീട് കാറില്‍ യാത്ര; തമിഴ്‌നാട് സ്വദേശികളുടേത് ആസൂത്രിത മോഷണം, പിടിയിലായത് ഇങ്ങനെ

കൊച്ചിയിലെ 70 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പ്രണത ഷാജിയും ഗ്രേസി ജോസഫും മത്സരിക്കും

ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

'വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ കോളജുകള്‍ അടച്ചുപൂട്ടേണ്ടി വരും'; കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

SCROLL FOR NEXT