സെന്‍സെക്‌സ് 1400 പോയിന്റ് മുന്നേറി പ്രതീകാത്മക ചിത്രം
Business

Share Market: പകരച്ചുങ്ക പിന്മാറ്റത്തില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1400 പോയിന്റ് മുന്നേറി; രൂപയ്ക്ക് 51 പൈസയുടെ നേട്ടം

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം 90 ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍കുതിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം 90 ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ബിഎസ്ഇ സെന്‍സെക്്‌സ് 1400ലധികം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി.

പകരച്ചുങ്കം നടപ്പാക്കുന്നത് നീട്ടിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആഗോള വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കൂടാതെ ഉടന്‍ തന്നെ സാധ്യമാകുമെന്ന് കരുതുന്ന അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷകളും നിക്ഷേപകര്‍ പോസിറ്റീവ് ആയിട്ടാണ് എടുത്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

ആഭ്യന്തര വിപണിയിലേക്ക് നിക്ഷേപം എത്തിയതോടെ, രൂപയും വന്‍ കുതിച്ചുചാട്ടം നടത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 51 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 86.17 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 86.68 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം