share market  AI image
Business

ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി, പത്തു മുന്‍നിര കമ്പനികളും റെഡിൽ; പട്ടിക ഇങ്ങനെ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മുഴുവന്‍ എണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മുഴുവന്‍ എണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച മൊത്തത്തില്‍ 2.99 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2,199 പോയിന്റ് ആണ് ഇടിഞ്ഞത്. എച്ച് 1ബി വിസ ഫീസ് വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിയാണ് ഓഹരി വിപണിയെ ഒന്നടങ്കം ബാധിച്ചത്. ഇതില്‍ കൂടുതല്‍ നഷ്ടം നേരിട്ടത് ഐടി ഓഹരികളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.

കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ് കമ്പനിയാണ്. മൂല്യത്തില്‍ 97,597 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 10,49,281 കോടിയായാണ് ടിസിഎസിന്‍റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 40,462 കോടി, ഇന്‍ഫോസിസ് 38,095 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 33,032 കോടി, ഐസിഐസിഐ ബാങ്ക് 29,646 കോടി, ഭാരതി എയര്‍ടെല്‍ 26,030 കോടി, എല്‍ഐസി 13,693 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,278 കോടി, ബജാജ് ഫിനാന്‍സ് 4,977 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.

share market: Market cap of top-10 most valued firms drops by Rs 2.99 lakh crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT