SIP In Mutual Fund file
Business

ലക്ഷങ്ങള്‍ സമ്പാദിക്കാം; എന്താണ് 10-10-10 റൂള്‍?, അറിയാം വിശദമായി

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നു. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

എന്താണ് 10-10-10 റൂള്‍?

ആദ്യത്തെ 10 നിക്ഷേപ കാലയളവിനെയും വരുമാനത്തിന്റെ പത്തുശതമാനത്തെയും കാണിക്കുന്നു. അതായത് വരുമാനത്തിന്റെ 10 ശതമാനം പത്തു വര്‍ഷം വരെ പ്രതിമാസം നിക്ഷേപിക്കാന്‍ ഇത് സൂചിപ്പിക്കുന്നു. രണ്ടാമത്തെ 10, പത്തുശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുന്നു. മൂന്നാമത്തെ 10, വര്‍ഷംതോറും പത്തുശതമാനം വീതം നിക്ഷേപത്തില്‍ വരുത്തേണ്ട വര്‍ധനയെ സൂചിപ്പിക്കുന്നു.

പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍

പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ 20.65 ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക റിട്ടേണ്‍ ആയി 10 ശതമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്‌ഐപി നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. നിക്ഷേപകന്‍ എല്ലാ വര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധന വരുത്തിയാല്‍ കോര്‍പ്പസ് ഏകദേശം 30.4 ലക്ഷം രൂപയായി ഉയരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

SIP 10-10-10 Rule Explained: How much can Rs 10,000 monthly SIP grow in 10 years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമല ഇന്റര്‍നാഷണല്‍ വിട്ടോ?; എത്രകാലമായി നിങ്ങള്‍ നോക്കുന്നു?, കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാന്‍ ശ്രമം'

അശ്ലീല വിഡിയോ പുറത്ത്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

'തുടക്കം തന്നെ ഒടുക്കമാകും, ജിഹാദി മോളുടെ സിനിമ കാണില്ല'; വിസ്മയയുടെ സിനിമയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ക്യാംപെയ്ന്‍!

'വിദ്യാർഥികളെ ഉപദ്രവിക്കുന്നവരോടാണ്, നിന്റെയൊക്കെ മുഖത്തേക്ക് ഞാനിത് എറിയും'; സാനിറ്ററി പാഡുമായി രാഖി സാവന്ത്, പ്രതിഷേധം വൈറൽ

ഒറ്റ തവണ അടച്ചാല്‍ മതി, മരണം വരെ പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ സ്‌കീം