വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു പ്രതീകാത്മക ചിത്രം
Business

എസ്‌ഐപിയാണോ മ്യൂച്ചല്‍ ഫണ്ടില്‍ ലംപ്‌സമായി ഇടുന്നതാണോ നല്ലത്?; വിദഗ്ധര്‍ പറയുന്നു

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി)

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്.

ലംപ്‌സം നിക്ഷേപങ്ങള്‍

ലംപ്‌സം നിക്ഷേപങ്ങളും പ്രയോജനകരമാകും. പ്രത്യേകിച്ച് വിപണിയിലെ ഇടിവുകളുടെ സമയങ്ങളില്‍. മൂല്യം ഉയര്‍ന്നതോ വിപണി അസ്ഥിരമോ ആണെങ്കില്‍, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകളിലേക്ക് മാറുന്നത് ഗുണം ചെയ്യുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ ഫണ്ടുകള്‍ വിപണി സാഹചര്യങ്ങളെയും മാക്രോ സൂചകങ്ങളെയും അടിസ്ഥാനമാക്കി ഇക്വിറ്റി എക്സ്പോഷര്‍ ചലനാത്മകമായി നിലനിര്‍ത്തും. ആവശ്യമുള്ളപ്പോള്‍ പണം ലഭ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു.

പോര്‍ട്ട്ഫോളിയോയുടെ കോര്‍ ഭാഗത്തിന്, വൈവിധ്യവല്‍ക്കരണം പ്രധാനമാണ്. ആക്ടീവ് ലാര്‍ജ്ക്യാപ്പ് ഫണ്ടുകള്‍ക്കും നിഫ്റ്റി 50 ഇടിഎഫുകള്‍ക്കും അല്ലെങ്കില്‍ ഇന്‍ഡെക്‌സ് ഫണ്ടുകള്‍ക്കുമിടയില്‍ ലാര്‍ജ്ക്യാപ്പ് വിഹിതം വിഭജിക്കാം.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫ്‌ലെക്‌സിക്യാപ്പ്, ലാര്‍ജ്, മിഡ് ക്യാപ്പ് എന്ന തരത്തില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണ്. കൂടുതല്‍ വൈവിധ്യവല്‍ക്കരണത്തിന് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ ആന്റ് ഹെല്‍ത്ത് കെയര്‍ പോലുള്ള മേഖല ഫണ്ടുകളും തെരഞ്ഞെടുക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT