sip investment പ്രതീകാത്മക ചിത്രം
Business

എസ്‌ഐപി vs ലംപ്‌സം;15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് പറയുന്നത്

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

മ്യൂച്ചല്‍ ഫണ്ടില്‍ എസ്ഐപിയായും ലംപ്സമായും നിക്ഷേപിക്കാവുന്നതാണ്. മാസം നൂറ് രൂപ വീതം അടച്ച് എസ്ഐപി തുടങ്ങാവുന്നതാണ്. കൈയില്‍ ആയിരം രൂപയുള്ളൂവെങ്കിലും മ്യൂച്ചല്‍ ഫണ്ടില്‍ ലംപ്സമായി അടയ്ക്കാവുന്നതാണ്. കോസ്റ്റ് ആവറേജിങ് ആണ് എസ്ഐപിയുടെ നേട്ടം. എസ്ഐപിയില്‍ വിപണി മുകളിലാണെങ്കില്‍ ഒരാള്‍ക്ക് കുറച്ച് യൂണിറ്റുകള്‍ മാത്രമേ ലഭിക്കൂ. വിപണി താഴുകയാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കും. മറുവശത്ത്, ലംപ്സം പേയ്മെന്റില്‍ ഈ ആനുകൂല്യം ഇല്ല.

ഉദാഹരണമായി പ്രതിമാസം 10,000 രൂപ വീതം 15 വര്‍ഷ കാലയളവിലേക്ക് എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 18 ലക്ഷം രൂപയാണ് ആകെ നിക്ഷേപമായി വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുകയാണെങ്കില്‍ മൊത്തം റിട്ടേണും നിക്ഷേപിച്ച തുകയും ചേര്‍ത്ത് കാലാവധി കഴിയുമ്പോള്‍ 50 ലക്ഷത്തിലധികം രൂപയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. കൃത്യമായി പറഞ്ഞാല്‍ 50,45,760 രൂപ. ഇതില്‍ റിട്ടേണ്‍ മാത്രം 32,45,760 രൂപയാണ് വരിക.

15 വര്‍ഷ കാലയളവിലേക്ക് ലംപ്സമായി 3 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൊത്തം റിട്ടേണും നിക്ഷേപിച്ച തുകയും ചേര്‍ത്ത് കാലാവധി കഴിയുമ്പോള്‍ 16 ലക്ഷത്തിലധികം രൂപയാണ് ലഭിക്കുക. ഇവിടെയും പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാണ് കണക്കുകൂട്ടല്‍. കൃത്യമായി പറഞ്ഞാല്‍ 16,42,070 രൂപ. ഇവിടെ റിട്ടേണായി ലഭിക്കുക 13,42,070 രൂപയാണ്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ലഭിക്കുന്ന തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

SIP Vs Lump Sum: Which Pays Off Better Over 15 Years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍!

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'മുസ്ലീം ലീഗ്' അല്ല, കോണ്‍ഗ്രസ് 'ഹിന്ദു പാര്‍ട്ടി'; ബിജെപി ആരോപണങ്ങള്‍ക്ക് കണക്ക് സഹിതം മറുപടി

കണ്ണൂർ, കോയിലോട് കനത്ത മഴയിൽ കൂറ്റൻ ചെങ്കൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം (വിഡിയോ)

SCROLL FOR NEXT