പ്രതീകാത്മക ചിത്രം 
Business

ഫോണ്‍ അമിതമായി ഹീറ്റാകുന്നുണ്ടോ? അപകടങ്ങള്‍ ക്ഷണിച്ചുവരുത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇത്തരത്തില്‍ ഫോണ്‍ അമിതമായി ഹീറ്റാകുന്നു. അമിതമായ ജോലിഭാരം ഫോണ്‍ ചൂടാകുന്നതിന് ഒരു കാരണമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. നിങ്ങള്‍ ഗെയിം കളിക്കുമ്പോഴോ വിഡിയോകള്‍ ഷൂട്ട് ചെയ്യുമ്പോഴോ അല്ലെങ്കില്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോഴോ ഫോണ്‍ അമിതമായി ഹീറ്റാകുന്നു. അമിതമായ ജോലിഭാരം ഫോണ്‍ ചൂടാകുന്നതിന് ഒരു കാരണമാണ്. കലാവസ്ഥയും ഹീറ്റിങ്ങിന് കാരണമാകുന്നുണ്ട്. പുറത്ത് ചൂടുള്ള കാലാവസ്ഥയില്‍ ഫോണ്‍ ഹീറ്റാകുകയും പെര്‍ഫോമന്‍സ് മന്ദഗതിയിലാക്കും. ബാറ്ററി ചൂടായി അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തീപിടിത്തത്തിനോ സ്‌ഫോടനത്തിനോ പോലും സാധ്യതയുണ്ടാക്കും.

ഫോണ്‍ അമിതമായി ഹീറ്റാകുന്നത് തടയാന്‍ എന്തൊക്കെ ചെയ്യണം

ഫോണ്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

കാര്‍ ഡാഷ്ബോര്‍ഡിലോ, ചൂടുള്ള ഇടങ്ങളിലോ ഫോണ്‍ ഉപേക്ഷിക്കരുത്.

അമിതമായി ചൂടായ ഫോണ്‍ ഫോണ്‍ വെള്ളത്തിലിടുകയോ ഫ്രീസറിലോ വയ്ക്കരുത്

നിങ്ങളുടെ ഡിവൈസ് ചൂടായിരിക്കുകയാണെങ്കില്‍ ഓഫാക്കി സാധാരണ നിലയിലേക്ക് എത്തുന്നതു വരെ വിശ്രമം കൊടുക്കുക

ഗെയിമിങ്, ഫോട്ടോകള്‍ അല്ലെങ്കില്‍ നീണ്ട സ്ട്രീമിങ് സെഷനുകള്‍ക്കായി നിങ്ങളുടെ ഫോണ്‍ നിര്‍ത്താതെ ഉപയോഗിക്കുന്നത് ഫോണ്‍ ചൂടാകാന്‍ ഇടയാക്കും. അതിനാല്‍ ഇടവേള നല്‍കുക.

നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം അമിതമായി കൂട്ടി ഇടുന്നത് അധിക ബാറ്ററി ലോഡും ഫോണ്‍ ചൂടാകുന്നതിനും കാരണമാകുന്നു. ഫോണ്‍ എയര്‍ കണ്ടീഷന്‍ ചെയ്തതോ കാറ്റുള്ളതോ ആയ എവിടെയെങ്കിലും ഉപയോഗിക്കുക.

ബാഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അനാവശ്യ ആപ്പുകള്‍ നീക്കം ചെയ്യുന്നത് പ്രോസസര്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കുന്നത് തടയാന്‍ സഹായിക്കുന്നു.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ യഥാര്‍ഥ ചാര്‍ജറുകള്‍ ഉപയോഗിക്കുക. വിലകുറഞ്ഞതോ മൂന്നാം കക്ഷി ചാര്‍ജറുകളോ അപകടകരമാണ്. ചിലത് വോള്‍ട്ടേജ് ശരിയായി നിയന്ത്രിക്കുന്നില്ല, മാത്രമല്ല അവ കാലക്രമേണ അമിതമായി ചൂടാകുകയും നിങ്ങളുടെ ബാറ്ററി നശിപ്പിക്കുകയും ചെയ്യും.

Smartphone overheating frequently? Avoid these common mistakes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക