ഫയല്‍ ചിത്രം 
Business

സീറോ ബാലന്‍സ് അക്കൗണ്ട്: സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ച് എസ്ബിഐ, മാസത്തില്‍ നാലുതവണയ്ക്ക് മുകളിലുള്ള ഇടപാടിന് ഫീസ്

സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച്  പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച്  പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ജൂലായ് ഒന്നിന് പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്ക്കെല്ലാം നിരക്ക് വര്‍ധന ബാധകമായിരിക്കും.

ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ സമൂഹത്തിലെ താഴെയുള്ളവര്‍ക്ക് ഫീസില്ലാതെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം അക്കൗണ്ടുടമകള്‍ക്ക്  മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. എടിഎമ്മില്‍ നിന്നും കൗണ്ടറില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെയാണിത്. ഇതില്‍ കൂടുതലായാല്‍ ഓരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി എസ് ടിയും നല്‍കേണ്ടി വരും.

സാധാരണ നിലയില്‍ ബി എസ് ബി ഡി അക്കൗണ്ടുടമകള്‍ക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നല്‍കേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജി എസ് ടിയുമാണ് നല്‍കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം