മാര്‍ക്ക് സക്കര്‍ബര്‍ഗ്/ഫയല്‍ ചിത്രം 
Business

രാഷ്ട്രീയം കുറയ്ക്കാന്‍ ഫെയ്‌സ്ബുക്ക്; ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ നിയന്ത്രിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 

ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫെയ്‌സ്ബുക്ക് ആഗോള തലത്തില്‍ ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാഹചര്യം മോശമായി നില്‍ക്കുന്ന അമേരിക്കയില്‍ ഫെയ്‌സ്ബുക്ക് നിലവില്‍ ഈ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. 

ഭിന്നത സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുകയും, ഇതിലൂടെ തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് ഞങ്ങള്‍ക്ക്. എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്കില്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്, സക്കര്‍ബര്‍ഗ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം