share market ai image
Business

ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, ഓഹരി വിപണിയില്‍ ഇന്നും നഷ്ടം; രൂപ 14 പൈസ ഇടിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 249 പോയിന്റ് നഷ്ടത്തോടെ 76,478ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 23,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളിലും തെരഞ്ഞെടുത്ത ബാങ്കിങ് ഓഹരികളിലും ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. മണ്‍സൂണ്‍ മഴ ദുര്‍ബലമായതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ലാഭമെടുപ്പുമാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. മാരുതി, ടൈറ്റന്‍, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 14 പൈസയുടെ നഷ്ടത്തോടെ 94.65ലാണ് രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

Stock markets decline for 2nd day as IT shares lead losses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam october 02|പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കും; പുതിയ ബന്ധം അടുത്തറിയാൻ അവസരം

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍