Business

കൂടുതല്‍ മൈലേജ്?; നൂറ് കിലോ ഭാരം കുറഞ്ഞ ആൾട്ടോ വരുന്നു; പത്തുവര്‍ഷത്തെ പദ്ധതിയുമായി മാരുതി സുസുക്കി

പത്തുവര്‍ഷത്തെ സാങ്കേതികവിദ്യ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ സാങ്കേതികവിദ്യ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നിലവിലെ 680 കിലോഗ്രാമില്‍ നിന്ന് നൂറ് കിലോ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് ആള്‍ട്ടോയുടെ ഭാരം 15 ശതമാനം കുറയ്ക്കാനാണ് പദ്ധതി.

അടുത്ത ദശകത്തില്‍ കാറിന്റെ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ഫുട്പ്രിന്റ് ലക്ഷ്യമിട്ട് ഊര്‍ജ കാര്യക്ഷമതയിലും ബാറ്ററികളുടെ പുനരുപയോഗക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാരുതി സുസുക്കി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനത്തിന്റെ ഭാരം 200 കിലോ കുറയക്കാന്‍ സാധിച്ചാല്‍ ഉല്‍പ്പാദന ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം 20 ശതമാനവും ഉപയോഗിക്കുമ്പോള്‍ 6 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 'ഊര്‍ജ്ജം കുറയ്ക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം' എന്നതാണ് കമ്പനിയുടെ പുതിയ തന്ത്രം. ഉല്‍പ്പാദനം മുതല്‍ പുനരുപയോഗം വരെയുള്ള ഘട്ടത്തില്‍ ഉപഭോഗം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചെറിയ മോട്ടോറുകളും ബാറ്ററികളും കാര്‍ വില കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി കമ്പനി വികസിപ്പിച്ചെടുത്ത ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ള Z12E എന്‍ജിന്‍ ലോകമെമ്പാടും വ്യാപിപ്പിക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍, ഡ്രൈവര്‍ അസിസ്റ്റ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള പ്രധാന വിപണികളെ ലക്ഷ്യമിട്ടാണ് പദ്ധതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT