'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

ഒരു ഫുൾ ഡേ ഞാൻ ഫ്രീ ആണെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും കാണും.
Harisree Ashokan
Harisree Ashokanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഫ്രീയായി വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം താൻ കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും കാണാറുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ. ഇനിയും കുറേ സംഭവങ്ങൾ ചെയ്യണമെന്നുള്ള ആ​ഗ്രഹം മനസിലുള്ളതു കൊണ്ടാണ് ഇപ്പോഴും സിനിമകൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. ഷെഫ് നളന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ.

"എന്റെ ജീവിതത്തിൽ സിനിമ മാത്രമാണ്, വേറെയൊരു ചിന്തയുമില്ല. രാവിലെ എഴുന്നേറ്റ് ഇരിക്കുമ്പോൾ തന്നെ നമ്മൾ ചിന്തിക്കുന്നത് സിനിമയെ കുറിച്ചാണ്. രാത്രി 10.30 അല്ലെങ്കിൽ 11 മണിയാകുമ്പോൾ ഞാൻ കിടക്കും. ആ സമയം വരെയും ഞാൻ സിനിമ കാണും. ഒരു ഫുൾ ഡേ ഞാൻ ഫ്രീ ആണെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും ഞാൻ കാണും.

കൂടെ ഭാര്യയും ഉണ്ടാകും. അവൾ ഇടയ്ക്കിടയ്ക്ക് അടുക്കളയിൽ നിന്ന് വന്ന് കാണും. ചിലർ പറയില്ലേ, സി​ഗരറ്റ് വലിക്കുന്നവനാണെങ്കിൽ, ഭയങ്കര വലിക്കാരനാണെങ്കിൽ, ഒരു സെക്കന്റ് വിട്ടു കഴിഞ്ഞാൽ ഇന്ന് സി​ഗരറ്റ് വലിച്ചില്ലല്ലോ എന്ന് തോന്നും. നമ്മളൊരു ദിവസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വിഷമമാണ്.

ഒന്നുകിൽ തിയറ്റർ അല്ലെങ്കിൽ ഒടിടി. പഴയ സിനിമകളും പുതിയ സിനിമകളും ഒക്കെ കാണും. ഞാൻ തുളു സിനിമ വരെ കാണും. ഭാഷ അറിയില്ലെങ്കിലും. പക്ഷേ കാണും. നമുക്കൊരുപാട് പഠിക്കാനുണ്ട്. എങ്ങും എത്തിയിട്ടില്ല ഇപ്പോഴും, എവിടെയും എത്തിയിട്ടില്ല.

എന്നെ സംബന്ധിച്ച് ഞാൻ എവിടെയും എത്തിയിട്ടില്ല. ഇനിയും കുറേ സംഭവങ്ങൾ ചെയ്യണമെന്നുള്ള ആ​ഗ്രഹം മനസിലുള്ളതു കൊണ്ടാണ് സിനിമകൾ കണ്ടു കൊണ്ടിരിക്കുന്നത്".- ഹരിശ്രീ അശോകൻ പറഞ്ഞു.

Harisree Ashokan
സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു
Harisree Ashokan
'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ
Harisree Ashokan
ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ
Summary

Harisree Ashokan express his love for Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Artificial, Andrew Garfield
Asin, Shamna Kasim
TODAY TOP FIVE NEWS
Dhyan Sreenivasan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com