banking operation AI Image
Business

ഉയര്‍ന്ന റിട്ടേണ്‍, മികച്ച ഫ്‌ലെക്‌സിബിലിറ്റി; എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?

സ്ഥിര നിക്ഷേപങ്ങളോട് ബന്ധപ്പെടുത്തി റിട്ടേണ്‍ വളര്‍ച്ച നല്‍കുന്ന സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ടുകളെ കുറിച്ച് അറിയുന്നവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇന്ത്യയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. അത്യാവശ്യം തുക സൂക്ഷിക്കാനും ചെലവുകള്‍ നടത്താനും നിക്ഷേപത്തിനും മറ്റുമായി മൂന്നും, നാലും ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകള്‍ സ്വന്തമായിട്ടുള്ളവര്‍ നിരവധിപ്പേരുണ്ട്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളോട് ബന്ധപ്പെടുത്തി റിട്ടേണ്‍ വളര്‍ച്ച നല്‍കുന്ന സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ടുകളെ കുറിച്ച് അറിയുന്നവര്‍ ചുരുക്കമായിരിക്കും.

എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?

ഒരു സേവിങ്‌സ് അക്കൗണ്ടില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിധിക്ക് മുകളില്‍ വരുന്ന അധിക പണം സ്വയമേവ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റുന്ന സംവിധാനമാണിത്. ഇതിലൂടെ ഉയര്‍ന്ന പലിശ ലഭിക്കുന്നതോടൊപ്പം, ആവശ്യമുള്ളപ്പോള്‍ ഈ പണം എളുപ്പത്തില്‍ പിന്‍വലിക്കാനും സാധിക്കും.

ഇവിടെ അധികമായുള്ള ഫണ്ടിന് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നേടാനും ഒരു റെഗുലര്‍ സേവിങ്‌സ് അക്കൗണ്ടിന്റെ ഫ്‌ലെക്‌സിബിലിറ്റി പ്രയോജനപ്പെടുത്താനും സാധിക്കും. സേവിങ്‌സ് അക്കൗണ്ടിലെ ബാലന്‍സ് ഒരു നിശ്ചിത പരിധി മറികടന്നു എന്നിരിക്കട്ടെ. അധികമായ തുക ഓട്ടോമാറ്റിക്കായി ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് ട്രാന്‍സ്ഫര്‍ അഥവാ സ്വീപ് ചെയ്യപ്പെടും.

1,000 രൂപ 5,000 രൂപ എന്നിങ്ങനെയുള്ള മള്‍ട്ടിപ്പിള്‍സായി ബാങ്ക് തീരുമാനിക്കുന്ന വിധമാണ് വിനിമയം നടക്കുക. തുടര്‍ന്ന് ഈ നിക്ഷേപങ്ങള്‍ക്ക് എഫ്ഡി പലിശ ലഭിക്കും. പൊതുവെ സേവിങ്‌സ് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇത്തരത്തില്‍ നേടാന്‍ സാധിക്കുന്നത്.

പിന്നീടെപ്പോഴെങ്കിലും പണത്തിന് ആവശ്യം വന്നെന്ന് കരുതുക. ഇവിടെ ബാങ്ക് ഓട്ടോമാറ്റിക്കായി ആവശ്യമായ തുക ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് സേവിങ്‌സ് അക്കൗണ്ടിലേക്ക് വിനിമയം അഥവാ സ്വീപ് ഇന്‍ ചെയ്തു നല്‍കും. ഇത്തരം പിന്‍വലിക്കലുകള്‍ പരിധിയില്ലാതെ, മുഴുവന്‍ എഫ്ഡിയും ബ്രേക്ക് ചെയ്യാതെ, സ്ഥിര നിക്ഷേപത്തില്‍ ബാക്കിയുള്ള തുകയുടെ പലിശ നഷ്ടമാകാതെ തന്നെ ചെയ്യാന്‍ സാധിക്കും.

sweep in savings facility, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ഇന്ധനം യഥേഷ്ടം; പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി, വ്യാപക കൃഷിനാശം; 25 ലക്ഷം രൂപയുടെ നഷ്ടം

അഞ്ചു കളികളില്‍ നിന്ന് 9 ഗോളുകള്‍; പക്ഷേ സമുറായികള്‍ക്കെതിരെ നെയ്മര്‍ ബെഞ്ചില്‍

നിയന്ത്രണം ഒഴിവാക്കുമോ?; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി