V D Satheesan, Tata Group facebook
Business

ടാറ്റ കപ്പല്‍ നിര്‍മ്മാണത്തിലേക്ക്, തുടക്കം കേരളത്തില്‍; 10,000 കോടി നിക്ഷേപിക്കും

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശനെ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോമൊബൈല്‍, സ്റ്റീല്‍, ഹോട്ടല്‍ വ്യവസായം തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനും അതിയായ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യ തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വേഗത്തില്‍ വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ എന്ന് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണം തുടങ്ങും എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും തയ്യാറായിട്ടില്ല.

Tata Group to invest 10,000 crores in shipbuilding, says Kerala CM V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ

7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?