പണക്കാരനാകണോ? ഒരാള്‍ക്ക് ഒന്നല്ല, മൂന്ന് അക്കൗണ്ട് വേണം; സ്ട്രാറ്റജി ഇങ്ങനെ

ഇന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും
three account strategy
three account strategyfile
Edited By:
Updated on
1 min read

ഇന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത് എന്ന കാരണത്താല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് പോലും ബാങ്ക് അക്കൗണ്ട് ഉണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ കാലാകാലങ്ങളായി സ്വീകരിക്കുന്നത്. സാമ്പത്തികമായി നല്ല ചുറ്റുപാടില്‍ എത്തണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പണക്കാരനാകാന്‍ ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് വേണം എന്ന സംശയം സ്വാഭാവികമായി മനസില്‍ ഉയര്‍ന്നുവരാം. ഇതിന് ഉത്തരം നല്‍കുകയാണ് സാമ്പത്തിക വിദഗ്ധര്‍.

പണക്കാരനാകാന്‍ ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് വേണം?

പണക്കാരനാകാന്‍ ഒരാള്‍ക്ക് ഒന്നല്ല, രണ്ടല്ല, മൂന്ന് ബാങ്ക് അക്കൗണ്ട് വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1. സാലറി അക്കൗണ്ട്

എല്ലാ വരുമാനവും വരേണ്ടത് ഈ അക്കൗണ്ടിലേക്കാണ്. വരവിന് മാത്രമുള്ള അക്കൗണ്ട് ആണിത്. ചെലവുകള്‍ ഈ അക്കൗണ്ടില്‍ നിന്ന് ചെയ്യരുതെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈ അക്കൗണ്ട് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ പാടില്ല. ശമ്പളം വന്ന ഉടന്‍ തന്നെ ഈ പറഞ്ഞ അക്കൗണ്ടിലേക്ക് തുക മാറ്റണം. അല്ലെങ്കില്‍ ശമ്പളം വരുന്ന അക്കൗണ്ട് ഈ രീതിയില്‍ ഉപയോഗിക്കാം. കുറച്ച് എമര്‍ജന്‍സി ഫണ്ട് ഇവിടെ തന്നെ വെയ്ക്കാം. മറ്റ് ആവശ്യങ്ങള്‍ക്ക് അടുത്ത രണ്ട് അക്കൗണ്ടിലേക്ക് തുക മാറ്റണം.

2. ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട്

മ്യൂച്ചല്‍ ഫണ്ട്‌സ്, സ്റ്റോക്ക്‌സ് അത്തരത്തില്‍ എല്ലാ ഇന്‍വെസ്റ്റ്‌മെന്റും നടത്തേണ്ടത് ഈ അക്കൗണ്ട് വഴിയാണ്. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ നിക്ഷേപിക്കാന്‍ ചെറിയൊരു ഓപ്പര്‍ച്യൂണിറ്റി ഫണ്ടും ഇവിടെ ഉണ്ടായിരിക്കണം. ഈ അക്കൗണ്ടും യുപിഐയുമായി ലിങ്ക് ചെയ്യാന്‍ പാടില്ല.

3. എക്‌സ്‌പെന്‍സ് അക്കൗണ്ട്

ദൈനംദിനം അടക്കമുള്ള ചെലവുകള്‍ക്ക് ഇത്തരത്തില്‍ ഒരു അക്കൗണ്ട് തുറക്കുന്നത് നല്ലതാണ്. റെന്റ്, ഫുഡ്, പെട്രോള്‍, ഷോപ്പിങ് ഇതിനൊക്കെയുള്ള പണം ഈ അക്കൗണ്ടിലേക്ക് മാറ്റണം. ചെലവുകള്‍ക്ക് മാത്രമുള്ള പണമാണ് ഇവിടെ പാര്‍ക്ക് ചെയ്യേണ്ടത്. ഈ അക്കൗണ്ടിനെ മാത്രമേ യുപിഐയുമായി ബന്ധിപ്പിക്കാന്‍ പാടുള്ളൂ.

സാമ്പത്തിക അച്ചടക്കം ഉണ്ടാകാനും നിക്ഷേപം നടത്താനും പണം അനാവശ്യമായി ചെലവാക്കാതിരിക്കാനുമുള്ള മികച്ച വഴിയാണ് ഈ മൂന്ന് അക്കൗണ്ട് സിസ്റ്റമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

three account strategy
കാര്‍ വാങ്ങുന്ന സമയത്ത് തന്നെ വായ്പ, ഇഎംഐ വിട്ട് ഇനി 'എംബഡഡ് ഫിനാന്‍സ്' രീതിയിലേക്ക്; ഇനി കാര്യങ്ങള്‍ ലളിതം
three account strategy
മാസംതോറും രണ്ടായിരം രൂപ നീക്കിവെയ്ക്കാമോ?; അഞ്ചു വര്‍ഷം കൊണ്ട് 1.42 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം ഈ സ്‌കീം
Summary

Want to be rich? One needs not one, but three accounts; This is the strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com