എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റ  ഫയൽ
Business

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

ബോര്‍ഡ് യോഗത്തിലെ പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്നും അസാധുവാണെന്നും ടാറ്റാ ട്രസ്റ്റ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചന്ദ്രശേഖരന്റെ നിയമനത്തിനെതിരെ ടാറ്റാ ട്രസ്റ്റ് രംഗത്തെത്തി. ടാറ്റാ സണ്‍സിന്റെ നിര്‍ണായക ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിന്റെ പിന്തുണയില്ലാതെ കൈക്കൊണ്ട തീരുമാനം കമ്പനിയുടെ ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ട്രസ്റ്റിന്റെ വാദം.

ബോര്‍ഡ് യോഗത്തിലെ പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്നും അസാധുവാണെന്നും ടാറ്റാ ട്രസ്റ്റ് പറയുന്നു. സെപ്റ്റംബര്‍ 17-ന് നടന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ 4-1 എന്ന നിലയിലാണ് ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ കാലാവധി നീട്ടല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

ടാറ്റാ സണ്‍സില്‍ 66 ശതമാനം ഓഹരിയുള്ള ടാറ്റാ ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് ചെയര്‍മാനെ നിയമിക്കണമെങ്കില്‍ ട്രസ്റ്റ് നോമിനേറ്റ് ചെയ്ത ഡയറക്ടര്‍മാരുടെ പൂര്‍ണ പിന്തുണ വേണം. ബോര്‍ഡിലുള്ള രണ്ട് ട്രസ്റ്റ് നോമിനികളില്‍ ഒരാള്‍ എതിര്‍ത്തതോടെ ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് ടാറ്റാ ട്രസ്റ്റ് വ്യക്തമാക്കുന്നത്. ചെയര്‍മാന്‍ ഉപയോഗിച്ച കാസ്റ്റിംഗ് വോട്ട് ഈ വിഷയത്തില്‍ സാധുവല്ലെന്നും ടാറ്റാ ട്രസ്റ്റ് പറയുന്നു.

2027 ഫെബ്രുവരിയിലാണ് ചന്ദ്രശേഖരന്റെ നിലവിലെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ടാറ്റാ സണ്‍സ് ബോര്‍ഡും ടാറ്റാ ട്രസ്റ്റും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ നിയമനത്തില്‍നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ നോയല്‍ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ചന്ദ്രശേഖരന്‍ രാജി പ്രഖ്യാപിച്ചത്.

Tata Trusts challenges Chandrasekaran's reappointment, says casting vote cannot override AoA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം