Centre Orders Preloading Smartphones With Sanchar Saathi app പ്രതീകാത്മക ചിത്രം
Business

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം

സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയെ തുടര്‍ന്ന് ഇനി ഫോണുകളില്‍ നിന്ന് ഈ ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ല. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്ര നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് ആപ്പിള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Telecom dept orders smartphone makers to preload govt-owned, non-deletable cyber safety app Sanchar Saathi app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നു; സ്ഥിരീകരിച്ച് കേന്ദ്രം

‘ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു’; കെ സോട്ടോയിൽ നിന്ന് രാജിവെച്ച് ഡോ. മോഹൻദാസ്

രാത്രിയിൽ മുട്ട കഴിക്കാമോ?

'ആ കട്ടില് കണ്ട് പനിക്കേണ്ട'; രാഹുലിനെ ഒളിപ്പിച്ച സ്ഥലം അറിയാമെങ്കില്‍ കൂടെ പോകാമെന്ന് സണ്ണി ജോസഫ്

SCROLL FOR NEXT