പ്രതീകാത്മക ചിത്രം 
Business

ഇനി ടെലിഗ്രാമിലും സ്‌റ്റോറികള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ 

ഇന്‍സ്റ്റാഗ്രാമിലെ പോലെ സ്‌റ്റോറികള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സോഷ്യല്‍മീഡിയയായ ടെലിഗ്രാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലെ പോലെ സ്‌റ്റോറികള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സോഷ്യല്‍മീഡിയയായ ടെലിഗ്രാം. ജൂലൈ ആദ്യം സ്‌റ്റോറി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് സിഇഒ പവല്‍ ദുറോവ് അറിയിച്ചു.

നിലവില്‍ ടെലിഗ്രാമിന്റെ മുഖ്യ എതിരാളിയായ വാട്‌സ്ആപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഫീച്ചര്‍ ഉണ്ട്. കഴിഞ്ഞ കുറെ നാളുകളായി ടെലിഗ്രാം ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആവശ്യപ്പെട്ട് വരികയാണ്. വാട്‌സ്ആപ്പിന് സമാനമായി സ്വകാര്യത സംരക്ഷിക്കുന്ന നിലയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ടെലിഗ്രാം ലക്ഷ്യമിടുന്നത്. 

സ്‌റ്റോറികള്‍ ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാന്‍ കഴിയുംവിധം സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങളോടെയാണ് ഫീച്ചര്‍ അവതരിപ്പിക്കുക. എവരി വണ്‍, കോണ്‍ടാക്ട്‌സുകള്‍ മാത്രം, തെരഞ്ഞെടുത്ത കോണ്‍ടാക്ട്‌സുകള്‍ എന്നിങ്ങനെ വാട്‌സ്ആപ്പിലെ പോലെ തന്നെ ഉപയോക്താവിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. കൂടാതെ സ്‌റ്റോറികള്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്നവിധം ഹിഡന്‍ ലിസ്റ്റും ഉണ്ടാവും. 

സ്‌റ്റോറികള്‍ക്ക് ക്യാപ്ഷന്‍ നല്‍കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റുള്ളവര്‍ക്ക് ടാഗ് ചെയ്യാനും കഴിയും. സ്റ്റോറിയുടെ കാലാവധിയുമായി ബന്ധപ്പെട്ട് സമയക്രമവും നിശ്ചയിക്കും. ആറ്, 12,24, 48 മണിക്കൂറുകള്‍, സ്ഥിരം തുടങ്ങി വിവിധ ഓപ്ഷനുകളില്‍ ഒന്ന് ഉപയോക്താവിന് തെരഞ്ഞെടുക്കാനും കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT