മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

10 വർഷത്തിന് ശേഷം ഓസീസ് ഓപ്പണറുടെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവ​രവ് ദുരന്തമായി
Nic Maddinson against sa
Nic Maddinsonx
Updated on: 
1 min read

ഡർബൻ: അരങ്ങേറ്റം കഴിഞ്ഞ് 10 വർഷത്തോളം കാത്തിരുന്ന് ദേശീയ ടീമിൽ വീണ്ടും കളിക്കാനിറങ്ങിയ ഓസ്ട്രേലിയൻ ബാറ്റർ മിക്ക് മാഡിൻസൻ ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇടവേളയ്ക്ക് ശേഷമുള്ള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവിൽ താരത്തിനു കിട്ടിയത് നാണക്കേടിന്റെ റെക്കോർഡ്.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഓസ്ട്രേലിയൻ ഓപ്പണർ നിക്ക് മാൻഡിൻസൻ ഈ നാണക്കേടിന്റെ ഭാ​രം ചുമക്കാൻ വിധിക്കപ്പെട്ടവനായി തീർന്നത്. ഡർബനിൽ ആരംഭിച്ച ആദ്യ ടെസ്റ്റിൽ ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ എത്തിയ മാൻഡിൻസൻ 33 പന്തുകൾ നേരിട്ട് ഒറ്റ റൺ പോലും എടുക്കാതെ പൂജ്യത്തിന് ഔട്ടായി മടങ്ങി!

ടെസ്റ്റ് ചരിത്രത്തിൽ ഒരു ഓപ്പണിങ് ബാറ്ററുടെ ഏറ്റവും ദൈർഘ്യമേറിയ ‍മൂന്നാമത്തെ ഡക്ക് ആണിത്. 21ാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് ഓപ്പണർ റണ്ണൊന്നുമെടുക്കാതെ ക്രീസിൽ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സ് കൂടിയാണിത്.

Nic Maddinson against sa
സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

2016ൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനായി അരങ്ങേറിയ താരം പിന്നീട് ടെസ്റ്റിലാർ ക്യാൻസറിനെ തുടർന്നാണ് ടീം വിട്ടത്. അർബുദ രോ​ഗത്തെ പൊരുതി തോൽപ്പിച്ച് താരം വീണ്ടും തിരിച്ചെത്തിയെങ്കിലും മടങ്ങി വരവ് ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത തരത്തിലായി മാറി. കരിയറിലെ നാലാം ടെസ്റ്റിനാണ് 34കാരനായ താരം കളിക്കാനിറങ്ങിയത്. പരിക്കേറ്റ കാമറൂൺ ​ഗ്രീനിനു പകരമാണ് മാഡിൻസൻ ടീമിലെത്തിയത്.

എന്നാൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കും വഴി തുറന്നിരുന്നു. വിമർശകർക്ക് തല്ലാൻ വടി കൊടുത്ത അവസ്ഥയിലാണ് താരമിപ്പോൾ. 2025 തുടക്കത്തിനു ശേഷം ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാത്ത മാഡിൻസനെ ടീമിലും പോരാത്തതിന് പ്ലെയിങ് ഇലവനിലും ഉൾപ്പെടുത്തിയതാണ് മുൻ താരങ്ങളെ അടക്കം ചൊടിപ്പിച്ചത്. ശരാശരി മാത്രമുള്ള താരങ്ങളെയാണ് ഓസീസ് ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നതെന്നു ഇതിഹാസ ഓപ്പണർ മാത്യു ഹെയ്‍ഡൻ വിമർശിച്ചു.

Nic Maddinson against sa
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം
Nic Maddinson against sa
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!
Summary

Nic Maddinson’s return to Test cricket after nearly a decade got off to a disastrous start as the Australia opener endured a 33-ball duck against South Africa in the first Test at Kingsmead, Durban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com